ചുമതലയേറ്റതു മുതൽ നിരന്തരം വിമർശന ശരമേറ്റ ന്യായാധിപന്‍, ദീപക് മിശ്ര പടിയിറങ്ങുന്നു

Jaihind Webdesk
Monday, October 1, 2018

ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന പതിനാല് മാസം ചരിത്രവിധികളിൽ പ്രശംസയും പഴിയും കേട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പടിയിറങ്ങുന്നു. ചുമതലയേറ്റതു മുതൽ നിരന്തരം വിമർശന ശരമേറ്റ ന്യായാധിപനാണ് ദീപക് മിശ്ര.