ഡീൻ കുര്യാക്കോസിന് തൊടുപുഴയിൽ ആവേശോജ്ജ്വല വരവേൽപ്പ്

Jaihind Webdesk
Sunday, May 26, 2019

ഇടുക്കിയിൽ ചരിത്ര വിജയം നേടിയ ഡീൻ കുര്യാക്കോസിന് സ്വന്തം തട്ടകമായ തൊടുപുഴയിൽ ആവേശോജ്ജ്വല വരവേൽപ്പ്. കഴിഞ്ഞ രണ്ടു ദിവസമായി ഇടുക്കിയിലെ മറ്റു മണ്ഡലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഇന്നലെയാണ് തൊടുപുഴയിൽ എത്തിയത്.

ഇടുക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച ഡീൻ കുര്യാക്കോസിനെ വലിയ ആവേശത്തോടെയാണ് തൊടുപുഴ വരവേറ്റത്. തൊടുപുഴയിൽ 37,000 ത്തിലധികം ഭൂരിപക്ഷമാണ് ഡീനിന് ലഭിച്ചത്. ഈ നേട്ടത്തിന് കാരണക്കാരായ എല്ലാവരോടും പൂർണ്ണമായി കടപ്പെട്ടിരിക്കുന്നു എന്ന് ഡീൻ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ, യുഡിഎഫ് ചെയർമാൻ എസ്.അശോകൻ, റോയി കെ.പൗലോസ്, പ്രൊഫ. എം.ജെ.ജേക്കബ്ബ് തുടങ്ങിയ നേതാക്കളോടൊപ്പം കേരളാ കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയും ഡീൻ കുര്യാക്കോസിനെ സ്വീകരിച്ചു.  ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമാണ് ഈ വിജയമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.

തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ നഗരം ചുറ്റി നടത്തിയ റോഡ് ഷോ വലിയ ആവേശമാണ് ഉയർത്തിയത്