കൊല്ലം കളക്ടർക്ക് നിവേദനം നൽകാനാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; വിവരം അറിഞ്ഞെത്തിയ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയും അറസ്റ്റില്‍

Jaihind News Bureau
Monday, April 20, 2020

പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കളക്ടർക്ക് നിവേദനം നൽകാനാനെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കടയിൽ നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് എത്തിയ ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും പ്രവാസി കുടുംബങ്ങൾ നല്‍കിയ സങ്കട ഹർജികൾ നല്‍കാനെത്തിയ നേതാക്കളെയും പ്രവർത്തകരേയുമാണ് അറസ്റ്റ് ചെയ്തത്.

ഒരോ ബ്ലോക്ക് മേഖലകളിൽ നിന്നും ലഭിച്ച പരാതികളുമായി സൈക്കിളിൽ ആണ് നേതാക്കൾ കളക്ടേറ്റിലേക്ക് വന്നത്. ഇവരെ പൊലീസ് വിവിധ സ്ഥലങ്ങളിൽ വച്ച് അറസ്റ്റ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അരുൺ രാജ് നേതാക്കളായ ഫൈസൽ കുളപ്പാടം, സാജു ഖാൻ , പ്രേം രാജ്, ആർ.എസ്. അബിൻ തുടങ്ങിയവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.