മഴയിലും കാറ്റിലും കെഎസ്ഇബിയ്ക്ക് നാശനഷ്ടം; 7125 പോസ്റ്റുകൾ തകർന്നു, 185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് കേടുപാടുകള്‍‍

Jaihind Webdesk
Tuesday, May 28, 2024

 

തിരുവനന്തപുരം: മഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകള്‍‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 895 എച്ച്ടി പോസ്റ്റുകളും 6230 എല്‍ടി പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍ടി ലൈനുകളും 895 ഇടങ്ങളില്‍‍ എച്ച്ടി ലൈനുകളും പൊട്ടിവീണു.

185 ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് കേടുപാടുകള്‍‍ സംഭവിച്ചു. വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍, ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍‍വഹിക്കുന്ന 11 കെവി ലൈനുകളുടെയും ട്രാന്‍‍സ്ഫോര്‍‍മറുകളുടെയും തകരാറുകള്‍‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍‍ഗണന. തുടര്‍‍ന്ന് എല്‍ടി ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുകയെന്നും കെഎസ്ഇബി അറിയിച്ചു.