ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ച് തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്

Jaihind Webdesk
Thursday, October 11, 2018

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. ആന്ധ്ര- ഒഡീഷാ തീരത്ത് അതീവ ജാഗ്രത.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ബംഗാൾ ഉൾക്കടലിന്‍റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം ചുഴലിക്കാറ്റായി മാറുകയായിരുന്നു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് തിത്‌ലിയുടെ പരമാവധി വേഗം. തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.

ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്‍റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി ൻൽകി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ്  കാറ്റ് തീരം തൊട്ടത്. ബംഗാൾ ഉൾക്കടലിന്റെ കേന്ദ്രഭാഗത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം തിത്ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് തിത്‌ലിയുടെ പരമാവധി വേഗം. തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാൽപൂരിൽ കടന്നു. തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഈ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

അടുത്ത 18 മണിക്കൂറിനകം കാറ്റിന് ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.