ഫെബ്രുവരി 14 ന് 40 ജവാന്മരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നാലെ അന്ന് തന്നെ ഇന്ത്യയുടെ 90ല്‍ അധികം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്ഥാൻ ശ്രിമിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ പ്രതിരോധ മാർഗങ്ങൾ ശക്തമായതിനാൽ പദ്ധതി വിഫലമായെന്നും റിപ്പോർട്ടിൽ പറയുന്നു.
സൈബർ ആക്രമണങ്ങൾ കൂടുതലും ബഗ്ലാദേശിൽ നിന്നുള്ളതായിരുന്നു. ഹാക്കിങ് ശ്രമങ്ങൾ വിഫലമായതിനെ തുടർന്ന് പാക്കിസ്ഥാൻ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യൻ എയർ ഫോഴ്‌സ് വെസ്റ്റേൺ എയർ കമാൻഡ് ചീഫ് സി.ഹരികുമാർ തങ്ങളുടെ പിടിയിലാണെന്നടക്കമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. പുൽവാമ ആക്രമണത്തിന് പിന്നാലെ വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ വന്നതിനും പിന്നിൽ പാക്കിസ്ഥാൻ ഹാക്കർമാർ തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളും പവർഗ്രിഡ് മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകളാണ് സൈബർ ആക്രമണങ്ങൾക്ക് കൂടുതലായും ഇരയായത്. എന്നാൽ പ്രധാന വെബ്സൈറ്റുകളുടെ ഫയർവാൾ സിസ്റ്റം തകർക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സൈഹർ വിദഗ്ദർ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ഇന്ത്യുടെ വ്യോമാക്രമണത്തിന് ശേഷം 200 ലേറെ പാക്കിസ്ഥാൻ വെബ്‌സൈറ്റുകളാണ് ഇന്ത്യയുടെ ടീം ഐ ക്രൂ എന്ന ഹാക്കിങ് ഗ്രൂപ്പ് ഹാക്ക് ചെയ്തത്. ഫെബ്രുവരി 14 ന്‌വീരമൃത്യൂ വരിച്ച സൈനികർക്കായി സമർപ്പിക്കുന്നു എന്ന വാചകത്തോടു കൂടിയാണ് സോഷ്യൽ മീഡിയയിൽ പ്രസിന്ധീകരിച്ചത്. പുൽവാമ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സൈബർരംഗത്തും പ്രതിഷേധം കനക്കുകയാണ്.