‘കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇന്ന് വൻമരമായി’; സൈബര്‍ ആക്രമണം രൂക്ഷം; പേരക്കുട്ടിയെപ്പോലും വെറുതെ വിടുന്നില്ല; ജി .ശക്തിധരൻ

Jaihind Webdesk
Friday, June 30, 2023

തിരുവനന്തപുരം: ‘കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇന്ന് വൻമരമായെന്നും മുഖ്യമന്ത്രിക്കെതിരെ അപ്രിയ സത്യം പറഞ്ഞതിനു തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
നടക്കുന്നതായും ദേശാഭിമാനിയില മുൻ മാധ്യമപ്രവർത്തകനായ ജി .ശക്തിധരൻ . പാർട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് സൈബർ ആക്രമണം നടക്കുന്നതെന്നും പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും. പൊലീസിൽ പരാതി നൽകിയിട്ടും പ്രയോജനമില്ലെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

കൈതോലപ്പായയിൽ പൊതിഞ്ഞ് ഉന്നത സിപിഎം നേതാവ് കോടികൾ കടത്തിയ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ്ജി ശക്തിധരൻ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടത്.  മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് അടുക്കള സംഘമാണെന്നും പുറത്തുള്ള സംഘം അദ്ദേഹത്തെ നിയന്ത്രിക്കുകയാണെന്നും ശക്തിധരൻ ഫേസ്ബുക്കില്‍ കുറിച്ചു.  പാർട്ടി നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് സൈബർ ആക്രമണം നടക്കുന്നതെന്നും പേരക്കുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും. പൊലീസിൽ പരാതി നൽകിയിട്ടും അനക്കമില്ലെന്നും ശക്തിധരൻ ആരോപിച്ചു.
വ്യക്തിഗത ഫേസ്ബുക്ക് പോസ്റ്റ് നിർത്തുന്നുവെന്നും ശക്തിധരൻ വ്യക്തമാക്കി. ഇനി മറുപടി ജനശക്തി പേജ് വഴിയായിരിക്കുമെന്നും ശക്തിധരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.