കെഇആർ ഭേദഗതി : എയ്ഡഡ് മാനേജ്‌മെന്‍റ് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന്

Jaihind News Bureau
Tuesday, February 11, 2020

കെഇആർ ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമനടപടികൾ ആലോചിക്കാൻ എയ്ഡഡ് മാനേജ്‌മെന്‍റ് പ്രതിനിധികൾ ഇന്ന് അടിയന്തര യോഗം ചേരും.അധ്യാപക-വിദ്യാർഥി അനുപാദവും നിയമന അംഗീകാരം സംബന്ധിച്ച് മാനേജ്‌മെന്‍റുകൾക്ക് അനുകൂലമായ ഹൈക്കോടതി വിധിയുണ്ട്. കെ ഇ ആർ ഭേദഗതി കോടതി അലക്ഷ്യമാണെന്ന് മാനേജ്‌മെന്‍റുകൾ വാദിക്കുന്നു. സംരക്ഷിത അധ്യാപകരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് എന്ന് മാനേജ്‌മെൻറ്കൾ ആവശ്യപ്പെടും .

നിയമന അംഗീകാരത്തിലും, തസ്തിക നിർണയത്തിലും, ഇടപെടാൻ വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. 30 വിദ്യാർത്ഥികൾക്ക് ഒരു അദ്ധ്യാപകൻ എന്നതാണ് അനുപാദം. ഒരു വിദ്യാർഥി അധികമായി ചേർന്നാൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കുന്ന സാഹചര്യം ഇനി അനുവദിക്കില്ല. നിലവിൽ എ ഇ ഒ മാർ നിയമന അംഗീകാരം നൽകുന്ന രീതി മാറ്റി നിയമനാംഗീകാരം വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയാക്കാനാണ് ആലോചന . കെ ഇ ആർ ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കിയാൽ മാനേജ്‌മെൻറ് കൾ കോടതിയെ സമീപിക്കും. 2015 ഡിസംബർ 17 ന് ഹൈക്കോടതിയിൽനിന്ന് മാനേജ്‌മെൻറ് കൾക്ക് അനുകൂലമായി ഉണ്ടായ വിധി അടക്കം ചൂണ്ടിക്കാട്ടിയാവും നിയമ നടപടികൾ . സംരക്ഷിത അധ്യാപകരുടെ എണ്ണം സർക്കാർ ബോധപൂർവ്വം പെരുപ്പിച്ചു കാണിക്കുകയാണെന്ന് മാനേജ്‌മെൻറ് ആരോപിക്കുന്നു . സമന്വയ സോഫ്റ്റ് വെയറിൽ അടക്കം 3438 സംരക്ഷിത അധ്യാപകർ മാത്രമാണ് ഉള്ളത്. 13255 സുരക്ഷിത അധ്യാപകർ ഉണ്ടെന്നാണ് ധനവകുപ്പിന്‍റെ നിലപാട്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം അടക്കം ശേഖരിച്ച് തസ്തിക നിർണയം നടത്താനും നീക്കമുണ്ട്. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ മാത്രമല്ല സർക്കാരിന് അധികബാധ്യത സൃഷ്ടിക്കുന്നതെന്ന വാദവും മാനേജ്‌മെന്‍റ് ഉയർത്തുന്നു. രാവിലെ പത്തിന് തിരുവനന്തപുരത്താണ് മാനേജ്‌മെൻറ് പ്രവർത്തികളുടെ അടിയന്തരയോഗം. കോർപ്പറേറ്റ് മാനേജ്‌മെന്‍റുകളെ സഹകരിപ്പിച്ചുള്ള തുടർ നടപടികൾക്കാണ് മാനേജേഴ്‌സ് അസോസിയേഷന്‍റെ ശ്രമം.

https://www.youtube.com/watch?v=6gqtVOMXhsM