ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തുവെന്ന് ആര്യ രാജേന്ദ്രന്‍; മേയറുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Jaihind Webdesk
Thursday, November 24, 2022

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കത്തെഴുതാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും  ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നാണ് ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്.

എന്നാല്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കത്ത് കോർപ്പറേഷനിൽ തന്നെ തയാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന് തിരിച്ചടി. മേയര്‍ക്കെതിയുള്ള പ്രതിഷേധം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി. ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.  ഡപ്യൂട്ടി മേയര്‍ പികെ രാജുവിന്‍റെ ഹര്‍ജിയാണ്  തള്ളിയത്.