‘കണ്ണൂരില്‍ സി.പി.എമ്മിന്‍റെ ബോംബ് നിർമാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്’ : കെ മുരളീധരന്‍ എം.പി

Jaihind News Bureau
Monday, September 7, 2020

 

കണ്ണൂർ : കണ്ണൂരില്‍ സി.പി.എമ്മിന്‍റെ ബോംബ് നിർമ്മാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് കെ മുരളീധരന്‍ എം.പി. കണ്ണൂർ എസ്.പിയെ പിണറായി വിജയൻ അഴിച്ചുവിട്ടിരിക്കുകയാണ്. എല്ലാറ്റിനും കൂട്ട് നിൽക്കുന്ന ആളാണ് കണ്ണൂർ എസ്.പിയെന്നും കെ മുരളീധരൻ എം.പി തലശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പൊന്ന്യം സ്‌ഫോടനവും വെഞ്ഞാറമൂട് കൊലപാതകവും ബംഗളുരു മയക്കുമരുന്ന് കേസും സി.ബി.ഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. സി.ഒ.ടി നസീർ വധശ്രമക്കേസിലെ പ്രതിയെ പൊന്ന്യം കേസിൽ പിടിച്ചപ്പോൾ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഭയന്നാവും എ.എൻ ഷംസീർ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചത്. കേരളത്തെ കലാപ ഭൂമിയാക്കുന്ന സി.പി.എം കാടത്തത്തിനെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില് നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.