ഹൃദ്രോഗിയായ ഗൃഹനാഥനും മകള്‍‍ക്കും സി.പി.എം പ്രവർത്തകരുടെ ക്രൂര മർദ്ദനം

Jaihind News Bureau
Wednesday, January 6, 2021

 

കണ്ണൂർ : കോട്ടയം അങ്ങാടിയിൽ ഗൃഹനാഥനെയും മകളെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് ഹൃദ്രോഗിയായ ഗൃഹനാഥൻ ബോധരഹിതനായി. കോട്ടയം അങ്ങാടിയിലെ ഉമ്മറെയും മകളെയുമാണ് അക്രമിച്ചത്. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അക്രമം നടന്നത്.

ഹൃദ്രോഗിയായ ഉമ്മർ മർദ്ദനത്തെ തുടർന്ന് ബോധരഹിതനായി. പരിക്കേറ്റ ഇരുവരെയും തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതികളായ അൽത്താഫ്, ലത്തീഫ് എന്നിവരാണ് ക്രൂരമായി മർദ്ദിച്ചതെന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു.