സിപിഎം അക്രമം തുടരുന്നു ; ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

Jaihind Webdesk
Friday, April 9, 2021

 

കോഴിക്കോട് : ബാലുശേരി ഉണ്ണികുളത്ത് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വൈകിട്ട് യുഡിഎഫ് റാലിക്ക് നേരെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചത്.

കോൺഗ്രസ് പ്രവർത്തകരുടെ വീടിനുനേരെയും അക്രമമുണ്ടായി. കാർ എറിഞ്ഞുതകർത്തു. തെരഞ്ഞെടുപ്പ് ദിവസം ബാലുശേരി യുഡിഎഫ് സ്ഥാനാർത്ഥിയായ ധർമജൻ ബോൾഗാട്ടിയെ ബൂത്തിന് സമീപം തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു.