കേരളത്തിൽ സിപിഎമ്മിന്‍റെ പതനം കെ-റെയിൽ പദ്ധതിയിലൂടെ : ഇത് ആസൂത്രണം ചെയ്ത കൊള്ള ; കൊടിക്കുന്നിൽ സുരേഷ് എംപി

JAIHIND TV DUBAI BUREAU
Tuesday, December 28, 2021

ദുഖായ്: ബംഗാളിൽ സിപിഎമ്മിന്‍റെ പതനം നന്ദിഗ്രാം ആയിരുന്നെങ്കിൽ , കേരളത്തിൽ ഇത് കെ റയിൽ പദ്ധതി ആയിരിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി ദുബായിൽ പറഞ്ഞു.
നോട്ട് നിരോധനം ‘ഓർഗനൈസഡ് ലൂട്ടിംഗ് ‘ എന്ന് പറഞ്ഞതു പോലെ കെ റയിലും കൃത്യമായി ആസൂത്രണം ചെയ്ത കൊള്ളയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ 137-ാംമത് ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് യുഎഇയിൽ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യയിൽ കോൺഗ്രസ് എന്ന മതേതര ജനാധിപത്യ പാർട്ടിയുടെ പ്രാധാന്യം അടയാളപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണിതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

ഇൻകാസ് യു എ ഇ പ്രസിഡണ്ട് മഹാദേവൻ വാഴശേരിൽ , ഷാർജ ഇൻകാസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം , വർക്കംഗ് പ്രസിഡണ്ട് ബിജു എബ്രാഹം , മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എ കെ എ നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.