ആലപ്പാട് കരിമണൽ ഖനനം: വിഎസിനെ തള്ളി സിപിഎം; ഖനനം പൂർണ്ണമായി നിർത്തേണ്ടതില്ലെന്ന് പാര്‍ട്ടി

Jaihind Webdesk
Friday, January 18, 2019

Alappad-VS-CPM

ആലപ്പാട് കരിമണൽ ഖനന വിഷയത്തില്‍ വിഎസിന്‍റെ നിലപാട് തള്ളി സിപിഎം. ഖനനം പൂർണ്ണമായി നിർത്തേണ്ടതില്ലെന്നും ഖനനം പൂർണ്ണമായി നിർത്തിയാൽ ഐആർഇ പൂട്ടേണ്ടിവരുമെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്.

ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കണമെന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖനനം പൂർണ്ണമായി നിർത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരുന്നതിനെക്കുറിച്ച് തീരുമാനിക്കണം എന്നുമായിരുന്നു വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്.

എന്നാല്‍ വിദഗ്ധ സമിതി റിപ്പോർട്ട് നൽകുന്നത് വരെ സീവാഷിംഗ് നിർത്തിവയ്ക്കാന്‍ മാത്രമാണ് സർക്കാർ തീരുമാനം.