വെഞ്ഞാറമൂട് കൊലയ്ക്ക് പിന്നില്‍ സിപിഎം സംഘങ്ങളുടെ ചേരിപ്പോര്; സിസിടിവി ദൃശ്യങ്ങള്‍ തെളിവാക്കി കോണ്‍ഗ്രസ് | VIDEO

Jaihind News Bureau
Saturday, September 5, 2020

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിന് പിന്നില്‍ സിപിഎം സംഘങ്ങളുടെ ചേരിപ്പോരെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. സിസിടിവി ദൃശ്യങ്ങളിൽ 12 പേരുണ്ട്. 2 പേർ മരണപ്പെട്ടു. 3 പേർ അറസ്റ്റിലായി. ബാക്കി 7 പേർ എവിടെ എന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന്  കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

റൂറൽ എസ്.പി രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കെപസിസി മുന്‍ അധ്യക്ഷന്‍ എം.എം. ഹസൻ ,കെ എസ് ശബരിനാഥന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി പാലോട് രവി, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ എന്നിവർ ആവശ്യപ്പെട്ടു.

 

teevandi enkile ennodu para