16.5 ലിറ്റർ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Jaihind Webdesk
Wednesday, February 1, 2023

 

ഇടുക്കി:  പതിനാറര ലിറ്റർ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. ഇടുക്കി ഉപ്പുതറ മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി ആണ് പിടിയിലായത്. പീരുമേട് എക്സൈസ് ആണ് മാട്ടുതാവളം സ്വദേശി മങ്ങാട്ടുശേരിയിൽ രതീഷിനെ മദ്യവുമായി പിടികൂടിയത്. ചില്ലറ വില്പനയ്ക്ക് വാങ്ങി സൂക്ഷിച്ചിരുന്നതായിരുന്നു മദ്യം.