സിപിഎം-ബിജെപി രഹസ്യധാരണ നാളെകളില്‍ വർഗീയവാദികള്‍ക്ക് അവസരമൊരുക്കുന്നത്: വി.ഡി സതീശന്‍

Jaihind Webdesk
Friday, August 20, 2021

 

കൊച്ചി : രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നത് കോൺഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 -ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി കൊച്ചിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സിപിഎം – ബിജെപി രഹസ്യധാരണ സിപിഎമ്മിൻ്റെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് മാത്രമേ ഉപകരിക്കൂ. സ്വർണ്ണ – ഡോളർ – കുഴൽപ്പണ കേസുകളിൽ പരസ്പരം സന്ധി ചെയ്ത സിപിഎം നാളെകളിൽ വർഗീയ വാദികൾക്ക് അവസരം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ ഓർമ്മിപ്പിച്ചു. മുൻ മന്ത്രിമാരായ പ്രൊഫ. കെ.വി തോമസ്, കെ ബാബു, ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.