അക്രമം തുടർന്ന് സിപിഎം ; താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ മർദ്ദിച്ചു, പരാതി

Jaihind News Bureau
Sunday, December 13, 2020

 

കോഴിക്കോട് : താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അമ്പതോളം സിപിഎം പ്രവർത്തകർ ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫൈസൽ കാരാട്ടിനെ മർദ്ദിച്ചത്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കുകയാണ് കോഴിക്കോട് താമരശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും കെഎസ്‌യു താമരശ്ശേരി മണ്ഡലം പ്രസിഡന്‍റുമായ ഫൈസൽ കാരാട്ടിനെ നിസാരകാരണം ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.

സാരമായി പരിക്കേറ്റ ഫൈസലിനെ താമരശ്ശേരി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം അക്രമത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും യുഡിഎഫ് വ്യക്തമാക്കി.