ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി സി.പി.എം ; ഇരുനൂറോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വിളവെടുപ്പ് ഉത്സവം നടത്തി

Jaihind News Bureau
Thursday, April 9, 2020

കൊല്ലം : ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിളവെടുപ്പ് ഉത്സവം നടത്തി. നേതാക്കളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്തു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ഇരുന്നൂറോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് മലനടയിൽ നെൽകൃഷി വിളവെടുപ്പ് ഉത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റും ത്രിതല പഞ്ചായത്തംഗങ്ങളും സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളും നേതാക്കളും ആൾക്കൂട്ടത്തിനൊപ്പം ചേർന്നതോടെ പൊലീസ് കാഴ്ചക്കാരായി.

പോരുവഴി പഞ്ചായത്തിന്‍റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മലനട വീട്ടിനാൽ ഏലായിലാണ് വിളവെടുപ്പ് നടന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ വിളവെടുപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസിൽ പരാതി നല്‍കി.