പ്രളയത്തിനിടെ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പരസ്യ ശാസന

Jaihind News Bureau
Tuesday, August 28, 2018

സംസ്ഥാനം പ്രളയം നേരിടുന്നതിനിടെ വിദേശ യാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പരസ്യ ശാസനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രളയ ദുരന്തത്തിനിടെ വിദേശത്തെ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതായിരുന്നു. കെ.രാജുവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയതായും കാനം രാജേന്ദ്രൻ പറഞ്ഞു.