ജയരാജന്‍ മുന്നണിക്ക് ബാധ്യതയാകും; എകെജി സെന്‍റർ പടക്കമേറില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും

Jaihind Webdesk
Sunday, July 24, 2022

തിരുവനന്തപുരം: എകെജി സെന്‍റർ പടക്കമേറില്‍ സിപിഎമ്മിനെ സംശയിച്ച് സിപിഐയും. പോലീസിന്‍റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അദേഹം മുന്നണിക്ക് ബാധ്യതയാകുമെന്ന് സമ്മേളന പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രന് എതിരെയും വിമർശനം ഉണ്ടായി. സിപിഎം കാനം രാജന്ദ്രേനെ ബന്ധനസ്ഥനാക്കിയിരിക്കുകയാണ് എന്നായിരുന്നു വിമർശനം. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കും. ജില്ലാ സെക്രട്ടറിയായി മങ്കോട് രാധാകൃഷ്ണൻ തുടരും.