മരംമുറിയില്‍ കുരുക്കിലാക്കി, വിവാദങ്ങളെ പ്രതിരോധിച്ചില്ല ; സിപിഎമ്മിനെതിരെ സിപിഐ

Jaihind Webdesk
Thursday, July 8, 2021

തിരുവനന്തപുരം : മുട്ടില്‍ മരംമുറിയില്‍ സിപിഎം കുരുക്കിലാക്കിയെന്ന് സിപിഐ. വിവാദങ്ങളെ പ്രതിരോധിച്ചില്ലെന്നും സിപിഐയുടെ പരാതി. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിയിട്ടും സിപിഐയേും മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കിയതിലുള്ള അതൃപ്തി സിപിഐ സിപിഎമ്മിനെ അറിയിച്ചു.

റവന്യൂപട്ടയഭൂമിയിലെ മരംമുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉള്‍പ്പ‍ടെ വിളിച്ച വിവിധ യോഗങ്ങളുടെ തീരുമാനമായിരുന്നു. സര്‍വകക്ഷിയോഗവും മരംമുറി ഉത്തരവ് നല്‍കാന്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പാർട്ടിയെയും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയും പ്രതിക്കൂട്ടിലാക്കിയതിലാണ് സിപിഐയുടെ അതൃപ്തി.  വിവാദ ഉത്തരവില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്വമെന്നും സിപിഐ. സിപിഎം സിപിഐയേ കുരുക്കിലാക്കിയെന്ന നിലപാട് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

വിവാദത്തില്‍ സിപിഐയെ കുറ്റപ്പെടുന്ന പ്രചാരണങ്ങള്‍ക്ക് സിപിഎം മൗനാനുവാദം നല്‍കിയെന്നും സിപിഐയിലെ ഒരു വിഭാഗം പറയുന്നു.  വനം മന്ത്രി എ കെ ശശീന്ദ്രന്‍ സിപിഐയെ പരോക്ഷമായി കുറ്റപ്പെടുത്തിയപ്പോഴും സിപിഎം നേതൃത്വം വിലയിക്കില്ലെന്നും സിപിഐ.