യുഎഇ കൊവിഡ് പ്രതിസന്ധി മറികടന്നെന്ന് പ്രഖ്യാപനം ; ഇളവുകള്‍ അനുവദിച്ചതില്‍ ആയിരങ്ങള്‍ക്ക് ആശ്വാസം

JAIHIND TV DUBAI BUREAU
Wednesday, October 20, 2021

ദുബായ് : യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. ഇതനുസരിച്ച്, വിവാഹം, മരണം, പാര്‍ട്ടി തുടങ്ങി വീടുകളിലെ ഒത്തുചേരലുകളില്‍ 80% പേര്‍ക്കു പങ്കെടുക്കാന്‍ അനുമതിയായി.

യുഎഇ അത്യാഹിത ദുരന്ത നിവാരണ സമിതിയാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചത്. പങ്കെടുക്കുന്നവര്‍ വാക്‌സീന്‍ എടുത്തവരും പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ഉള്ളവരുമാകണം. കൊവിഡ് പ്രതിസന്ധി മറികടന്ന പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രഖ്യാപനം. പുതിയ നിയമം അനുസരിച്ച് 80% പേര്‍ക്ക് ഒത്തുചേരാം. ഇതില്‍ 60 അതിഥികളും 10 കേറ്ററിംഗ്, ഹോസ്പിറ്റാലിറ്റി ജീവനക്കാരുമായിരിക്കണമെന്ന് പുതിയ നിയമത്തില്‍ അധികൃതര്‍ വ്യക്തമാക്കി.