രാജസ്ഥാനിലെ ആകെ 33 ജില്ലകളില്‍ 25 എണ്ണത്തിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാലയളവില്‍ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 327 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കൊവിഡ് കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 15 കൊവിഡ് കേസുകള്‍ തലസ്ഥാനമായ ജയ്പൂരിലാണ്.സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. 8,952 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ ആകെയുള്ള പുതിയ കേസുകളില്‍ 76.13 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.