കുവൈറ്റില്‍ 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 75 പേര്‍ ഇന്ത്യക്കാര്‍, ആകെ ഇന്ത്യക്കാരുടെ എണ്ണം 860 ആയി

Jaihind News Bureau
Thursday, April 16, 2020

കുവൈറ്റ് സിറ്റി:  കുവൈറ്റില്‍ ഇന്ന്‍ 119 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 75 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 860 ആയി. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1524 ആയി.  225 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത് . 1296 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .