കൊവിഡ്‌: പൊതുജനങ്ങള്‍ക്ക് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി യുഎഇയിലെ യുണൈറ്റഡ് പി ആര്‍ഒ അസോസിയേഷന്‍

Jaihind News Bureau
Wednesday, March 25, 2020

ദുബായ് : യുഎഇയിലെ പി ആര്‍ഒ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ, യുണൈറ്റഡ് പി ആര്‍ ഒ അസോസിയേഷന്‍, കോവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്ക് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇത്തരത്തില്‍ വിവിധ സംശയങ്ങള്‍ക്ക്അതാത് മേഖലകളിലുള്ള പ്രമുഖരെ ബന്ധപ്പെടുത്തിയാണ് മറുപടി നല്‍കുന്നതെന്ന് ജനറല്‍ സെക്രട്ടറി അജിത്ത് ഇബ്രാഹിം പറഞ്ഞു.

സന്ദര്‍ശക വീസ, ലേബര്‍- എമിഗ്രേഷന്‍, സാമ്പത്തിക വകുപ്പ് , ആമര്‍ സര്‍വീസ്, എമിറേറ്റ്‌സ് ഐഡി , തസ്സീല്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്, 00971 55 22 55 414 , 00971562448555 എന്ന വാട്‌സ്ആപ്പ് നമ്പറുകളിലൂടെ മറുപടി നല്‍കും. നേരത്തെ, കേരളത്തില്‍ പ്രളയം, യുഎഇയിലെ പൊതുമാപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രവാസികള്‍ക്കായി സഹായ ഹസ്തവുമായി,  യുണൈറ്റഡ് പി ആര്‍ ഒ  അസോസിയേഷന്‍, ഗവര്‍മെന്റിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു.