കൊവിഡ് വ്യാപനം: പ്രത്യക്ഷ സമരം നിർത്തുന്നുവെന്ന് യുഡിഎഫ് ; പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധം തുടരും

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാരിനെതിരായ പ്രത്യക്ഷസമരം യുഡിഎഫ് നിർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാർത്ഥി യുവജനസംഘടനകളും പ്രത്യക്ഷ സമരം നടത്തില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വര്‍ണകള്ളക്കടത്തില്‍ കേന്ദ്ര അന്വേഷണത്തിന് കത്തെഴുതിയവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലഹരിമരുന്ന് കേസില്‍ സ്വന്തം മകനെ പ്രതിയാക്കുമെന്ന് ഭയന്നാണ് പാര്‍ട്ടി സെക്രട്ടറി കേന്ദ്ര ഏജന്‍സികളെ ചോദ്യം ചെയ്യുന്നത്. മന്ത്രിമാരായ ഐസക്കും ബാലനും സമ്മതിച്ച കമ്മീഷനെക്കുറിച്ച് അന്വേഷിക്കുന്നത് എങ്ങനെ രാഷ്ട്രീയ പ്രേരിതമാവുമെന്നും അദ്ദേഹം ചോദിച്ചു.