യുഎഇയിൽ റസിഡന്‍റ്സ്‌ വിസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം

Jaihind News Bureau
Tuesday, March 24, 2020

ദുബായ്: യുഎഇയിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾ, നാട്ടിലാണെങ്കിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.

മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴസ് ആൻഡ് ഇന്റർനാഷണൽ കോഓപറേഷന്റെ www .mofaic. gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികൾ പേര് രജിസ്റ്റർ ചെയ്യേണ്ടത്. പ്രവാസികൾ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിലെ സർവീസസ് എന്ന വിഭാഗത്തിൽ വ്യക്തിഗത സേവനം അഥവാ ഇൻഡിവ്യൂജൽ സർവീസ് എന്ന വിഭാഗത്തിലാണ് തവജുതി റെസിഡൻസ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

ഇതിൽ ക്ലിക്ക് ചെയ്താൽ പേര്, എമിറേറ്റ്സ് ഐഡി നമ്പർ, നാട്ടിലെ മൊബൈൽ നമ്പർ, യു എ ഇയിലുള്ള ബന്ധുവിന്‍റെ നമ്പർ, കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സന്ദർശിച്ച രാജ്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. അടിന്തിര സാഹചര്യത്തിൽ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.