5000 കടന്ന് രോഗികള്‍ ; കോഴിക്കോട്ട് നിയന്ത്രണം കടുപ്പിക്കുന്നു

Jaihind Webdesk
Tuesday, April 27, 2021

 

കോഴിക്കോട് : പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നതോടെ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ. 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണുള്ളത്. ഫറോക്ക് നഗരസഭയും ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, പനങ്ങാട്, ഉള്ളിയേരി, കക്കോടി പഞ്ചായത്തുകളിലും അതിതീവ്രവ്യാപനം ഉണ്ട്. കൂടിച്ചേരലുകള്‍ക്ക്  വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വൈകിട്ട് ഏഴുവരെ തുറക്കാം.