ബഹറൈനില്‍ കൊറോണ ബാധിച്ചു മലയാളി മരിച്ചു

Jaihind News Bureau
Monday, July 27, 2020

മനാമ ( ബഹറൈന്‍ ) : ബഹ്റൈനില്‍ കൊറോണ ബാധിച്ചു മലയാളി മരിച്ചു. കോഴിക്കോട് വടകര സ്വദേശി ജമാല്‍ പരക്കുതാഴെ (55)ആണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. ബഹറൈനില്‍ കലിമ കാര്‍ട്ടന്‍സ് സെയില്‍സ് ഡിവിഷനില്‍ ജോലി ചെയ്യുകയായിരുന്നു. 33 വര്‍ഷമായിട്ട് ഇദേഹത്തിന് ബഹറൈനിലാണ് ജോലി. സറീന പാലേരിയാണ് ഭാര്യ. മക്കള്‍ തന്‍വീര്‍ (ഖത്തര്‍) തന്‍സീര്‍.