യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന : 716 പുതിയ കേസുകള്‍ ; ആകെ രോഗികള്‍ അരലക്ഷം കവിഞ്ഞു ; മൂന്ന് മരണം കൂടി , മരണസംഖ്യ 321

Jaihind News Bureau
Saturday, July 4, 2020

ദുബായ് : യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധന. ഇതനുസരിച്ച് ശനിയാഴ്ച മാത്രം 716 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപ്പം മൂന്ന് മരണവും സ്ഥിരീകരിച്ചു.

ഇതോടെ ആകെ മരണം 321 ആയും ആകെ രോഗികള്‍ 50,857 ആയും കൂടി. ഇന്ന് മാത്രം 704 പേര്‍ക്ക് രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ ഇതോടെ 39,857 ആയും വര്‍ധിച്ചു.