യുഎഇയില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ മൂന്നുലക്ഷം കവിഞ്ഞു ; ശനിയാഴ്ച 12 മരണം ; ആദ്യ കൊവിഡ് കേസ് കണ്ടെത്തിയിട്ട് ഒരു വര്‍ഷം

Jaihind News Bureau
Saturday, January 30, 2021

ദുബായ് : യുഎഇയില്‍ കൊവിഡ് മൂലം ശനിയാഴ്ച 12 പേര്‍ കൂടി മരിച്ചു. വലിയ ഇടവേളയ്ക്ക് ശേഷമാണ് മരണസംഖ്യ പത്തും കടന്ന് മുന്നേറുന്നത്. ഇതോടെ, ആകെ മരണം രാജ്യത്ത് 838 ആയി. 3,647 പേര്‍ക്ക് ജനുവരി 30 ന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ, രാജ്യത്ത് ആകെ രോഗം ബാധിച്ചവര്‍ മൂന്നു ലക്ഷം ( 300661 ) കവിഞ്ഞു. 2020 ജനുവരി അവസാനമാണ് യുഎഇയില്‍ ആദ്യ കൊവിഡ് കേസ് കണ്ടെത്തിയത്. ഒരു വര്‍ഷം തികയുമ്പോള്‍ ആകെ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞിരിക്കുന്നു. അതേസമയം, ശനിയാഴ്ച 2,770 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ രോഗമുക്തി നേടിയവര്‍ 2,72,769 ആണ്. അതേസമയം, 27,054 പേര്‍ ഇതിനകം ചികിത്സയില്‍ ഉണ്ടെന്നും യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു.