ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു; മലയാളി മരണം മൂന്നായി

Jaihind News Bureau
Sunday, May 31, 2020

 

മസ്കറ്റ് : ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ ഒരു മലയാളികൂടി മരണപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്‌ (68) ആണ‍്‌ മരിച്ചത്‌. മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗം ബാധിക്കുകയും ഗുരുതരമായതിനെ തുടർന്ന്‌ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന്‌ ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ഒമാനിൽ കോവിഡ്‌​ ബാധിച്ച്‌​ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്‌. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ, എറണാകുളം സ്വദേശി വിപിൻ സേവ്യർ എന്നിവരാണ് മരണപ്പെട്ടത്‌​.