കൊവിഡ്: കുവൈറ്റില്‍ 3 മരണം കൂടി; ആകെ മരണം 344 ആയി

Jaihind News Bureau
Saturday, June 27, 2020

 

കുവൈറ്റില്‍ കൊവിഡ് -19 മൂലം 3 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 344 ആയി.
688 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 44391 ആയി.  പുതിയതായി 617 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 34586 ആയി .
9461 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .