BREAKING NEWS: കൊവിഡ് ആശങ്ക : ദുബായ് മെട്രോ സര്‍വീസ് അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തുന്നു; ഏപ്രില്‍ അഞ്ചു മുതല്‍ മുഴുവന്‍ സര്‍വീസുകളും റദ്ദാക്കും

B.S. Shiju
Saturday, April 4, 2020

 

ദുബായ് : മെട്രോ സര്‍വീസ് ഏപ്രില്‍ അഞ്ചു ഞായറാഴ്ച മുതല്‍ പൂര്‍ണ്ണമായി റദ്ദാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മെട്രോ, ട്രാം എന്നിവ തല്‍ക്കാലം സര്‍വീസ് നടത്തില്ല. നേരത്തെ, ദുബായിലെ അണുനശീകരണ സമയങ്ങളില്‍ ഇവ രണ്ടും റദ്ദാക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ( ആര്‍ ടി എ )  തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ അനിശ്ചത കാലത്തേയ്ക്കാണ് ഈ രണ്ട് പ്രധാന സര്‍വീസുകളും റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് അറിയുന്നു. ഇതോടെ, മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരങ്ങളുടെ ദിവസേനയുള്ള പബ്‌ളിക്ക് ഗതാഗത സര്‍വീസ് കൂടിയാണ് ഇല്ലാതാകുന്നത്. കൊവിഡിനെതിരെ രാജ്യം കൂടുതല്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. അതേസമയം, പബ്‌ളിക്ക് ബസുകള്‍ ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് അറിയുന്നു.