കൊവിഡ് മരണം: യഥാര്‍ത്ഥ കണക്ക് സർക്കാർ പൂഴ്ത്തിവെക്കുന്നുവെന്ന് ബെന്നി ബഹനാന്‍ എംപി

Jaihind Webdesk
Wednesday, September 15, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പൂഴ്ത്തി വെക്കുകയാണെന്ന് ബെന്നി ബഹനാൻ എംപി. ആശുപത്രികളിൽ നിന്നുള്ള പ്രതിദിന കണക്കും സർക്കാരിന്‍റെ രേഖകളും തമ്മിൽ വലിയ അന്തരമുണ്ട്. മരണനിരക്ക് പൂഴ്ത്തിവെച്ച് ക്രെഡിറ്റ്‌ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.