കൊവിഡ് വ്യാപനം : ഇന്ത്യക്കാർക്ക് വീസ അനുവദിക്കുന്നത് ബഹ്‌റൈൻ നിർത്തി

Jaihind Webdesk
Sunday, June 13, 2021

മനാമ : ബഹറിനിൽ റെഡ് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ചതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം തുടങ്ങി രാജ്യങ്ങൾ ആണ് കൊവിഡ് വ്യാപനം മൂലം റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങൾ . ഈ രാജ്യങ്ങളിലെ വൈറസ് ബാധയുടെ വർധനയും നിർദ്ദേശവും പരിഗണിച്ചാണ് ഈ നടപടി സ്വീകരിച്ചത്.