കൊവിഡ് : പ്രവേശനം നിയന്ത്രിച്ച് അബുദാബി ; പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Jaihind News Bureau
Wednesday, August 26, 2020

 

അബുദാബി : കൊവിഡ് ജാഗ്രതയുടെ ഭാഗമായി അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 27 വ്യാഴാഴ്ച മുതല്‍ കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു. ഇതോടെ ഇനി 50 ദിര്‍ഹത്തിന്‍റെ ലേസര്‍ ഡി.പി.ഐ ടെസ്റ്റ് മാത്രം എടുത്ത് അബുദാബിയിലേക്ക് പ്രവേശിക്കാനാവില്ല.

പുതിയ നിയമം അനുസരിച്ച് 48 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ലേസര്‍ ഡി.പി.ഐ ടെസ്റ്റിനൊപ്പം ആറ് ദിവസത്തിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാലേ ഇനി പ്രവേശനം അനുവദിക്കൂ. എന്നാല്‍ 6 ദിവസത്തിനുള്ളില്‍ വീണ്ടും ഇതേ രീതിയില്‍ ടെസ്റ്റ് നടത്തിവന്നാലും പരിഗണിക്കില്ല. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ വളന്‍റിയര്‍മാര്‍ക്ക് ഇളവുണ്ടെന്നും ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇവര്‍ക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കും.