കോവിഡ് 19: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് നിര്‍ത്തി

Jaihind News Bureau
Monday, March 16, 2020

റിയാദ് : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് നിര്‍ത്തി. റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ തുടര്‍ന്നും സ്വീകരിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് തടസ്സമില്ല. മറ്റു തൊഴില്‍ വിസകള്‍, എല്ലാതരം സന്ദര്‍ശക വിസകള്‍, ടൂറിസ്റ്റ് വിസകള്‍ എന്നിവ സ്റ്റാമ്പ് ചെയ്യുന്നതിന് നാളെ (ചൊവ്വ) മുതല്‍ അടുത്ത അറിയിപ്പ് വരെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് കോണ്‍സുലേറ്റ് റിക്രൂട്ട്‌മെന്‍റ് ഏജന്‍സികള്‍ക്കയച്ച കുറിപ്പില്‍ അറിയിച്ചു.