കൊറോണ : തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റേറിയവും അടച്ചിടും

Jaihind News Bureau
Thursday, March 12, 2020

 

തിരുവനന്തപുരം : കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ശാസ്ത്രസാങ്കേതിക മ്യൂസിയം എന്നിവ മാർച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം. വൈറസ് പടരാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.