കൊവിഡ് 19 റാപിഡ് ടെസ്റ്റിംഗ് ഡിവൈസുകൾ വികസിപ്പിക്കല്‍; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് ശശി തരൂര്‍ എംപി 1 കോടി രൂപ അനുവദിച്ചു

Jaihind News Bureau
Monday, March 30, 2020

തിരുവനന്തപുരം:  ശശി തരൂര്‍ എംപിയുടെ എംപി  ഫണ്ടിൽ നിന്നും 1 കോടി രൂപ കൊവിഡ് 19 റാപിഡ്  ടെസ്റ്റിംഗ് ഡിവൈസുകൾ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് അനുവദിച്ചു. റാപിഡ്  ടെസ്റ്റിംഗ് നടത്തുക വഴി മാത്രമാണ് കൊവിഡിന്‍റെ സമൂഹ വ്യാപനം നിരീക്ഷിക്കാനും തടയാനും സാധിക്കുകയുള്ളു. നിലവിൽ ഇത് പരിമിതമായ സ്ഥലങ്ങളിൽ 24 മണിക്കൂർ വരെ സമയമെടുത്താണ് നടത്തുന്നത്.

ലോകത്ത് ചില സ്ഥാപനങ്ങളും ഇന്ത്യയിൽ ഒരു സ്വകാര്യ കമ്പനിയും 15 മിനുട്ടിൽ ഫലം ലഭ്യമാക്കുന്ന കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടുത്ത ലഭ്യത കുറവും വളരെ ഉയർന്നവിലയും (ഇവ വാങ്ങുന്നതിനും സാധാരണക്കാർക്ക്  പ്രാപ്തമാക്കുന്നതിനും തടസമായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ശശി തരൂര്‍ തന്‍റെ  മണ്ഡലത്തിലെ സുപ്രധാന മെഡിക്കൽ സ്ഥാപനവും താൻ ഇൻസ്റ്റിറ്റ്യൂട്ട് മെമ്പറും ആയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് അടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിദഗ്‌ധ സംഘം ഏപ്രിൽ ആദ്യ വാരo റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകൾ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ശ്രീചിത്ര വികസിപ്പിച്ചു നൽകുന്ന റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകൾ 15 മിനിറ്റിനുള്ളില്‍ റിസൾട്ട് തരുകയും ഒരു വ്യക്തിക്ക് 200 രൂപ മാത്രം ചിലവ് വരുന്നതുമാണ്.  ഇതോടൊപ്പം ഉടനടിയുള്ള ആവശ്യങ്ങൾക്കായി 3000 കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്നതിനായി 57 ലക്ഷം രൂപയും (ഒരാൾക്ക് 1900 രൂപ നിരക്കിൽ (including GST, Freight Charge etc.) ഇന്ത്യയിൽ ICMR approve ചെയ്ത ഏക സ്ഥാപനമായ Mylab Discovery and Solution, Pune യിൽ നിന്നും) എംപി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ ആദ്യ ബാച്ച് ഈ ബുധനാഴ്ച്ച ലഭ്യമാകു മെന്നാണ് പ്രതീക്ഷിക്കുന്നത്.