കൊവിഡ്-19: കുവൈറ്റില്‍ ഒരു മരണം കൂടി; ആകെ മരണം 7 ആയി

കുവൈത്ത് : കുവൈറ്റില്‍ കൊവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരനാണ് മരിച്ചത്. ഇതോടെ മരിച്ചരുടെ എണ്ണം 7 ആയി. ഇന്ന് 164 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1915 ആയി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രോഗബാധിതരായ  ഇന്ത്യക്കാരുടെ എണ്ണം 1087 ആയി. 305 പേരാണ് ഇതുവരെ രോഗമുക്തരായത്. 1603 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.

Comments (0)
Add Comment