കുവൈറ്റില്‍ 3 പേർക്ക് കൂടി കൊറോണ ; രോഗബാധിതരുടെ എണ്ണം 72 ആയി

Jaihind News Bureau
Wednesday, March 11, 2020

കുവൈത്ത് : കുവൈറ്റില്‍ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചരുടെ എണ്ണം 72 ആയി.

ഇതില്‍ 2 പേര്‍ രോഗമുക്തരായി . ഇറാനില്‍ നിന്നും തിരികെ എത്തിയ സ്വദേശിക്കും അസർബെയ്ജാനില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിച്ച ആളുമായി ഇടപഴകിയ ഈജിപ്റ്റ്‌ പൗരനും സുഡാന്‍ പൗരനുമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.