കോവിഡ് 19: ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ റദ്ദാക്കാൻ തീരുമാനം

Jaihind News Bureau
Thursday, March 12, 2020

ദുബായ്‌: കോവിഡ് 19 ആഗോളമഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഡിപ്ലോമാറ്റിക്,യുഎൻ-രാജ്യാന്തര സംഘടനകൾ, എംപ്ലോയ്‌മെന്റ്, പ്രൊജക്ട് വിസ എന്നിവയ്ക്ക് തീരുമാനം ബാധകമല്ല. ഇതോടൊപ്പം ചൈന,ഇറ്റലി,ഇറാൻ കൊറിയ,ഫ്രാൻസ്,സ്‌പെയിൻ,ജർമനി എന്നിവിടങ്ങളിൽ നിന്നും വരുന്ന ഇന്ത്യക്കാർ അടക്കമുള്ളവർ 14 ദിവസത്തേക്ക് ക്വാറൻഡൈൻ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കുന്നു.

teevandi enkile ennodu para