കൊവിഡ് വ്യാപനം രൂക്ഷം ; മലപ്പുറത്ത് ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും നിരോധനാജ്ഞ

Jaihind Webdesk
Wednesday, April 21, 2021

 

മലപ്പുറം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, പുളിക്കൽ,പള്ളിക്കൽ, മൊറയൂർ, ചെറുകാവ്, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. പൊതുസ്‌ഥലത്ത്‌ 5 പേരില്‍ കൂടുതൽ ഒത്തുകൂടുന്നതിന് വിലക്കുണ്ട്. ആഘോഷങ്ങൾക്കും  മതപരമായ ചടങ്ങുകളിലും പൊതുപങ്കാളിത്തം പാടില്ലന്നും കളക്ടറുടെ  ഉത്തരവിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കാമെന്ന് വിലയിരുത്തല്‍ . ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതിജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്നു ലക്ഷം പേരെ പരിശോധിക്കും. ടിപിആര്‍ ഉയര്‍ന്നു നില്ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം.