രണ്ടാമൂഴം: എം.ടിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Thursday, October 25, 2018
രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് മുൻസിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംവിധായകൻ ശ്രീകുമാർ മേനോനും ആയുള്ള കരാർ അവസാനിച്ചു എന്നും സിനിമയുടെ തിരക്കഥ തിരികെ കിട്ടണം എന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതിയെ സമീപിച്ചത്. അഡ്വാൻസ് ആയി കൈപ്പറ്റിയ തുക തിരികെ നൽകാം എന്നും എം ടി വാസുദേവൻ നായർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ ശ്രീകുമാർ മേനോൻ എം.ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് കേസ് പരിഗണിക്കാനിരിക്കുന്നതു.  പ്രമുഖ വ്യവസായി ബി.ആർ ഷെട്ടി ആണ് രണ്ടാമൂഴത്തിന്‍റെ നിർമാതാവ്. നായക കഥാപാത്രം ആയ ഭീമൻ ആയി അഭിനയിക്കേണ്ടിയിരുന്നത് മോഹൻലാൽ ആണ്.