കോഴിക്കോട് റോഡിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് പരിക്ക്

Jaihind Webdesk
Tuesday, August 23, 2022

കോഴിക്കോട്: കൊടുവള്ളി വാവാട് റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. വാവാട് ഇരുമോത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന വാവാട് പനപൊടിച്ചാലിൽ സലീമിനും ഭാര്യ സുബൈദയ്‌ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 6.15 ന് വാവാട് ദേശീയപാതയിലാണ്  അപകടമുണ്ടായത്.

സുബൈദയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ സുബൈദയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സലീം താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.