കോര്‍പ്പറേഷന്‍ കത്തു വിവാദം; ജുഡീഷ്യല്‍, സിബിഐ അന്വേഷണം വേണം; ഹൈക്കോടതി ഇന്ന് വാദം കേൾക്കും

Jaihind Webdesk
Friday, November 25, 2022

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദകത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ട് മുൻ കൗണ്‍സിലര്‍ ശ്രീകുമാര്‍ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഹര്‍ജിയിൽ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. നഗരസഭയിലെ എല്‍‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാര്‍ ഹർജിയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരത്തിലധികം ആളുകളെ അനധികൃതമായി നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ഹര്‍ജിക്കാരൻ വ്യക്തമാക്കിയിരുന്നു.