ദുബായില്‍ പിസിആര്‍ ടെസ്റ്റിന് ഇനി 250 ദിര്‍ഹം മാത്രം : 370 നിരക്ക് എന്നത് വെട്ടിക്കുറച്ചു ; കൂടുതല്‍ നിരക്ക് ഈടാക്കിയാല്‍ നടപടി

Jaihind News Bureau
Monday, September 14, 2020

ദുബായ് : ദുബായില്‍ കൊവിഡ് പരിശോധനയ്ക്കുള്ള (പിസിആര്‍ ടെസ്റ്റ്) നിരക്ക് 250 ദിര്‍ഹമാക്കി കുറച്ചു. നേരത്തെ ഇത് 370 ദിര്‍ഹം ആയിരുന്നു. ഹെല്‍ത്ത് അതോറിറ്റി, ദുബായ് മെഡിക്കല്‍ സിറ്റി എന്നിവയ്ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പുതിയ നിരക്ക് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ ഈടാക്കിയാല്‍ നടപടി സ്വീകരിക്കും. പ്രത്യേക അനുമതിയില്ലാത്ത ഒരു സ്ഥാപനവും കൊവിഡ് പരിശോധന നടത്തുകയോ അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുകയോ അരുത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമ്പോളടക്കം ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും വ്യക്തമാക്കി.

teevandi enkile ennodu para