കൊറോണ : ചൈനയിലെ ലുലു ജീവനക്കാർ സുരക്ഷിതർ

Jaihind News Bureau
Saturday, February 8, 2020

അബുദാബി : കൊറോണ വൈറസ് പടർന്നതിന്‍റെ പശ്ചാത്തലത്തിൽ ചൈനയിലും ഹോംഗ്കോംഗിലുമുള്ള ലുലു ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.

ഏകദേശം 200 ലധികം മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോംഗ്കോംഗിലുമായുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പ്രത്യേക നിർദേശപ്രകാരം ഇവർക്കാവശ്യമായ മാസ്ക്ക് ഉള്‍പ്പെടെയുള്ള എല്ലാ സംരക്ഷിത കവചങ്ങളും ഇന്ത്യയിൽ നിന്നും യു.എ.ഇയിൽ നിന്നുമായി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയിൽ നിന്നും നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.